34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
ചെറുവക്കൽ: ഐപിസി വേങ്ങൂർ സെൻ്ററിൻ്റെയും കിളിമാനൂർ സെന്ററിൻ്റെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും നേതൃത്വത്തിൽ 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 മുതൽ 27 വരെ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും.
ശാലേം വോയ്‌സ് പത്തനാപുരം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 27 ഞായറാഴ്‌ച രാവിലെ 8.30 -ന് നടക്കുന്ന സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും.
സെന്റർ പ്രസിഡന്റ് റവ. ഡോ. ജോൺസൺ ഡാനിയേൽ ജനറൽ കൺവീനറായി വിപുലമായ കമ്മറ്റിയെ തെരെഞ്ഞെടുത്തു.
കൺവൻഷനോട് അനുബന്ധിച്ച് പി.വൈ. പി.എ, സണ്ടേസ്കൂൾ, വിമൻസ് ഫെല്ലോഷിപ്പ് എന്നിവയുടെ വാർഷികം നനടക്കും.
സാം സി. ഡാനിയേൽ (അഡ്മിനിസ്ട്രേറ്റർ), പാസ്റ്റർ എം. സി. ജോൺ (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
വിവരങ്ങള്‍ക്ക് : ഇവാ. ജോണ്‍സണ്‍ ജെ. : 9495474034. പാസ്റ്റര്‍ എം.സി.ജോണ്‍: 9446593655
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.