രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍

രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍
രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ നടത്തേണ്ട പരിശോധനകള്‍ എന്നിവ തിരിച്ചറിയാനും ഏകോപിപ്പിക്കാനും ഈ എഐ മോഡലിന് കഴിയുമത്രെ!

രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍

ഡോക്ടര്‍മാരേപ്പോലെതന്നെ രോഗനിര്‍ണ്ണയം നടത്താന്‍ ശേഷിയുള്ള എഐ ടൂള്‍ വികസിപ്പിച്ചതായി മൈക്രോസോഫ്റ്റ് ഗവേഷകര്‍.

സങ്കീര്‍ണ്ണമായ വൈദ്യശാസ്ത്ര കേസുകള്‍ പരിഹരിക്കുന്നതില്‍ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടിയോളം കൃത്യത ടൂളിനുണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ നടത്തേണ്ട പരിശോധനകള്‍ എന്നിവ തിരിച്ചറിയാനും ഏകോപിപ്പിക്കാനും ഈ എഐ മോഡലിന് കഴിയുമത്രെ!

കേസുകള്‍ പരിഹരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ക്ളിനിക്കല്‍ വിദഗ്ദ്ധരുടെ ഒരു സിമുലേറ്റഡ് പാനലിനെ ഉപയോഗിച്ച് പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന ഒരു ഓര്‍ക്കസ്ട്രേറ്റര്‍ സംവിധാനമാണിത്.

ഡോക്ടര്‍മാര്‍ നടത്തുന്ന പരിശോധനകളേക്കാള്‍ കുറഞ്ഞ ചിലവില്‍ രോഗ നിര്‍ണ്ണയ പ്രക്രീയകള്‍ പൂര്‍ത്തിയാക്കാനും ഈ ഓര്‍ക്കസ്ട്രേറ്ററിന് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ബോസ്റ്റണിലെ ബെത്ത് യിസ്രായേല്‍ ഡീക്കെനസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച്, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെ വെയിറ്റിംഗ് റൂമുകളില്‍ എത്തുന്ന രോഗികളുടെ മുന്‍ഗണന നിശ്ചയിക്കാനുള്ള ഈ ടൂളിന്റെ ശേഷി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!