ചര്‍ച്ചിലെ കൂട്ടക്കൊലയ്ക്കുശേഷം സിറിയയില്‍ യോര്‍ദ്ദാന്‍ നടത്തിയ ആക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു
തെക്കന്‍ യോര്‍ദ്ദാനിലെ കരക്ക് പ്രവിശ്യയിലെ ഹമൂദിലുള്ള സെന്റ് ജോര്‍ജ്ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെള്ളിയാഴ്ച നടന്ന ശവസംസ്ക്കാര ചടങ്ങിനിടെ 9 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച തെക്കന്‍ സിറിയയിലെ ദാരാ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളില്‍ യോര്‍ദ്ദാന്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളില്‍ 20 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.
പ്രതികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് യോര്‍ദ്ദാന്‍ പരഞ്ഞു. എന്നാല്‍ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
എന്നിരുന്നാലും ആക്രമണങ്ങളില്‍ മൂന്നു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ കുറഞ്ഞത് 7 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ അധികൃതര്‍ പറഞ്ഞു.
ഭീകരരുടെ ഒരു ആയുധ ഡിപ്പോയും നശിപ്പിച്ചിട്ടുണ്ട്. ഐഎസ് യോര്‍ദ്ദാനെയും സിറിയയെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ മന്ത്രി മുഹമ്മദ് അല്‍ മെഗാതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.