ഡാലസിൽ ഞായറാഴ്ച രാവിലെയുണ്ടായ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പി പി ചെറിയാൻ
ഡാളസ്(ടെക്സസ്): ഡാലസിലെ ഡീപ് എല്ലം എന്റർടൈൻമെന്റ് ഡിസ്ട്രിക്ടിൽ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ എൽം സ്ട്രീറ്റ്, മെയിൻ സ്ട്രീറ്റ്, മെയിൻ & പ്രയർ ജങ്ഷൻ എന്നിവിടങ്ങളിലായി മൂന്നിടത്താണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ വെടിവെപ്പുകൾ തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കി.
ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്ന പ്രദേശത്താണ് ഈ ദാരുണ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.