ബ്രേക്കിംഗ് ന്യൂസ്
• യിസ്രായേലികളില്‍ അഞ്ചില്‍ ഒരാള്‍ തുടര്‍ച്ചയായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് • കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം • അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും • ട്രംപിനൊപ്പം പന്ത്രണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചത് വിവാദം • സൂപ്പര്‍ എല്‍ നിനോ: മാര്‍ച്ചിനുള്ളില്‍ ഇന്ത്യയില്‍ 55,000 മരണങ്ങള്‍ക്ക് സാദ്ധ്യത • സംസ്ഥാന സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ മദ്ധ്യസ്ഥത വഹിക്കുമെന്ന് അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം

അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും

അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും
അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും; റബ്ബി ഷമുവല്‍ എലിയാഹു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ അറബ് പാര്‍ട്ടികളെ ഉപയോഗിച്ചുള്ള ഒരു യഹൂദ-അറബ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും

അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും; റബ്ബി ഷമുവല്‍ എലിയാഹു

യെരുശലേം: യിസ്രായേലിന്റെ നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 53 സീറ്റ് നേടിയപ്പോള്‍ പ്രതിപക്ഷ യഷര്‍ പാര്‍ട്ടിക്ക് 48 സീറ്റും ലഭിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റും ലഭിച്ചു.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ അറബ് പാര്‍ട്ടികളെ ഉപയോഗിച്ചുള്ള ഒരു യഹൂദ-അറബ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നപ്പോള്‍ അതിനെ ശക്തിയായി എതിര്‍ക്കുകയാണ് യഹൂദ റബ്ബി ഷമുവല്‍ എലിയാഹു ചെയ്തത്.

അതിനുള്ള വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തി.

ഒരു വീഡിയോ സന്ദേശത്തില്‍: ധാര്‍മ്മിക അനീതിയായിരിക്കുമെന്നും യിസ്രായേല്‍ രാജ്യത്തിന്റെ യഹൂദ സത്വത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

തിരഞ്ഞെടുപ്പ് രാത്രിയില്‍ അറബികള്‍ 'ബിലാദി ബിലാദി' എന്ന് പാടിയ രീതി ശ്രദ്ധിച്ച് അദ്ദേഹം ജിഹാദിനെക്കുറിച്ചും യഹൂദന്മാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചും യിസ്രായേല്‍ നാട്ടില്‍നിന്നും നമ്മെ പുറത്താക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന ഗാനമായിരുന്നു ബിലാദി ബിലാദി എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അവരോടൊപ്പം ഒരു സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അവര്‍ രാജ്യത്തിന്റെ യഹൂദ സത്വം ഇല്ലാതാക്കുകയും രാജ്യത്തെ യഹൂദ ഭൂരിപക്ഷത്തെ അവഗണിക്കുന്ന നിലപാട് എടുക്കുമെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!