സാങ്കേതിക വിദ്യയുടെ നിയന്ത്രണം പൂര്‍ണ്ണമായും മനുഷ്യന്റെ കൈകളില്‍; എഐ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: എഐ സാങ്കേതിക വിദ്യയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യന്റെ കൈകളില്‍ നിലനിര്‍ത്തുന്നതിനായി എഐക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പുതിയ എഐ നിയമം രൂപീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂടിയാലോചനാ രേഖ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ അറിയിച്ചു.
ന്യൂഡെല്‍ഹിയില്‍ നടന്ന എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കവേയാണ് കേന്ദ്ര മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
സാങ്കേതിക വിദ്യയുടെ നിയന്ത്രണം പൂര്‍ണ്ണമായും മനുഷ്യന്റെ കൈകളില്‍ തന്നെ നിലനിര്‍ത്തുമെന്ന രീതിയിലായിരിക്കും പുതിയ നിയമനിര്‍മ്മാണമെന്ന് മന്ത്രി പറഞ്ഞു.
എഐ അപകട സാദ്ധ്യതകള്‍ നിയമംകൊണ്ടുവരേണ്ട പരിധി കടന്നിരിക്കുകയാണ്.
ഈ പുതിയ സാങ്കേതിക വിദ്യ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി പുതിയോരു നിയമ സംവിധാനം ആവശ്യമാണ് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.