എബോള ബാധിത പ്രദേശങ്ങളില്‍ സുവിശേഷ വല്‍ക്കരണത്തിനായി ഓഡിയോ ബൈബിളുകള്‍ എത്തിച്ചു
കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ബുനിയയില്‍ ഒരു ക്രിസ്ത്യന്‍ മിനിസ്ട്രി 750 സൌരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ ബൈബിളുകള്‍ എത്തിച്ചു.
എബോള ബാധിത പ്രദേശമായ ഇവിടെ കുടുംബങ്ങള്‍ക്ക് റെക്കോര്‍ഡ് ചെയ്ത തിരുവെഴുത്തുകളും എബോള പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഡിയോ പ്രക്ഷേപണങ്ങളും ലഭ്യമാക്കുന്നു.
വിമാന അനുമതികള്‍, അതിര്‍ത്തി നിയന്ത്രണങ്ങള്‍ റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആഴ്ചകളോളം നീണ്ട കാലതാമസങ്ങള്‍ക്കുശേഷം കെനിയയിലെ നെയ്റോബിയില്‍നിന്ന് മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് ഉപകരണങ്ങള്‍ എത്തിച്ചു.
കാനഡയിലെ ഒന്റോറിയയിലെ ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ ശുശ്രൂഷയായ ഗാല്‍കോം ഇന്റര്‍നാഷണലാണ് ഈ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
എബോള പകര്‍ച്ചവ്യാധിയും തടുര്‍ച്ചയായ അരക്ഷിതാവസ്ഥയും നേരിടുന്ന ഒരു പ്രദേശത്ത് സുവിശേഷ വല്‍ക്കരണവും പൊതുജനാരോഗ്യ ആശയ വിനിമയവും സംയോജിപ്പിച്ചതാണ് ഈ സംരംഭം.
ഒക്ടോബര്‍ 20 വരെ കോംഗോയില്‍ ഉടനീളം 9,704 എബോള വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,687 പേര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.