ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യത്തില്‍നിന്നും 30,000 മിഷണറിമാരെ അയയ്ക്കാന്‍ ചര്‍ച്ചുകള്‍ ലക്ഷ്യമിടുന്നു
ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ളീങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ 87 ശതമാനവും മുസ്ളീങ്ങളാണ്. പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ 7.37 ശതമാനവും കത്തോലിക്കര്‍ 3.07 ശതമാനവുമാണ്.
പലപ്പോഴും ക്രൈസ്തവര്‍ക്ക് പ്രതികൂലങ്ങളും ആരാധാനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതുമായ ഈ രാജ്യത്തുനിന്ന് 2033 ആകുമ്പോഴേക്കും 30,000 ഇന്തോനേഷ്യന്‍ മിഷണറിമാരെ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ലക്ഷ്യത്തിലാണ് ഇവിടത്തെ പ്രൊട്ടസ്റ്റന്റ് സുവിശേഷ വിഹിത സഭകളും മിഷണറി സംഘടനകളും. അതിനു പിന്നിലൊരു കാരണമുണ്ട്.
ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ സാന്നിദ്ധ്യം തുടങ്ങിയിട്ട് ഏകദേശം അഞ്ച് നൂറ്റാണ്ടോളം അടുക്കുന്നു. ഇന്നത്തെ കിഴക്കന്‍ ഇന്തോനേഷ്യയിലുള്ള മാലുക്കു ദ്വീപുകളില്‍ 1530-ല്‍ ആദ്യത്തെ മിഷണറിമാര്‍ എത്തി.
അവിടെ എത്തി ഏകദേശം ഒരു വര്‍ഷത്തിനുശേഷം ആദ്യത്തെ മിഷണറി മരിച്ചുവെന്ന് ഇന്തോനേഷ്യന്‍ അലയന്‍സ് ഫോര്‍ വേള്‍ഡ് മിഷന്‍ ചെയര്‍മാനും ഏഷ്യ ഇവാഞ്ചലിക്കല്‍ അലയന്‍സിന്റെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബാംഡുങ് ബുഡിജാന്റോ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ആദ്യ മിഷണറിയുടെ വരവിന്റെ 500-ാം വാര്‍ഷികം 2034-ല്‍ വരുന്നു. അതായത് വേള്‍ഡ് മിഷന്റെ ലക്ഷ്യ തീയതിക്ക് ഒരു വര്‍ഷം കഴിഞ്ഞ്.
അപ്പോഴേക്കും ഇന്തോനേഷ്യ സ്വന്തം നിലയില്‍ ഒരു പ്രധാന മിഷന്‍ സേനയായി അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബുഡിജെന്റോ പറഞ്ഞു.
ഇന്തോനേഷ്യ മറ്റുള്ളവരില്‍നിന്നാണ് സുവിശേഷം സ്വീകരിച്ചത്. ഇന്ന് ഇവിടെ ഏകദേശം 30 ദശലക്ഷം ക്രിസ്ത്യാനികളുണ്ട്.
നമ്മള്‍ മറ്റ് രാഷ്ട്രങ്ങളോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.