ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം

ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം
ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കൺവെൻഷനെത്തുടർന്ന് ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി റൂവിയിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ പാസ്റ്റർമാർക്കായി പ്രത്യേക വിഷൻ കാസ്റ്റിംഗ് സെഷൻ നടന്നു.

ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം

മസ്കറ്റ്: ആത്മീയ ഉണർവിനും നേതൃത്വശാക്തീകരണത്തിനും സഭയുടെ ഭാവി മുന്നേറ്റത്തിനും പ്രാധാന്യം നൽകി സംഘടിപ്പിച്ച ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ മുപ്പതാം വാർഷിക ദേശീയ കൺവെൻഷൻ സമാപിച്ചു.

ഒക്ടോബർ 12 മുതൽ 14 വരെ റൂവി ന്യൂ മെയിൻ ഹാളിൽ നടന്ന സമ്മേളനം വചനശുശ്രൂഷകളാലും സംഗീതശുശ്രൂഷകളാലും പ്രത്യേക ചടങ്ങുകളാലും ശ്രദ്ധേയമായി.

പിസിഒ അധ്യക്ഷൻ റവ. മിഷേൽ ഫോർഡ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ബിഷപ്പ് ഡോ. കെൻറോയ് ആർ. ബർക്ക്, മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, ഡോ. ഷിബു സാമുവേൽ, പാസ്റ്റർ പ്രിൻസ് റാന്നി, എന്നിവർ ദൈവവചനം പ്രസംഗിച്ചു. എജുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് പ്രസംഗം പരിഭാഷപ്പെടുത്തി.

പാസ്റ്റർ ഗുഡ്‌വിൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഒമാൻ നാഷണൽ ക്വയർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

മൂന്ന് ദിവസങ്ങളിലായി നടന്ന പ്രത്യേക ചടങ്ങുകൾ വാർഷിക സമ്മേളനത്തിന് മാറ്റുകൂട്ടി. ആദ്യദിനത്തിൽ റവ. ഗ്ലാഡ്സൺ വർഗീസിനെ മിഡിൽ ഈസ്റ്റ് റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായും ഡോ. ഷിബു സാമുവേലിനെ റീജിയണൽ ഡെവലപ്‌മെന്റ് ഡയറക്ടറായും നിയമിച്ചു.

രണ്ടാം ദിനത്തിലെ ഓർഡിനേഷൻ–കമ്മീഷനിംഗ് ശുശ്രൂഷയിൽ 11 പാസ്റ്റർമാരെ ശുശ്രൂഷയ്ക്കായി നിയോഗിച്ചു.

സമാപനദിനത്തിൽ ഒമാനിലെ മൂന്ന് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന് നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസിനെ ആദരിച്ചു. വെല്ലുവിളികൾക്കിടയിലും സഭയുടെ സ്ഥാപനത്തിനും വളർച്ചയ്ക്കുമായി അദ്ദേഹം നൽകിയ നേതൃത്വത്തെ സമ്മേളനം നന്ദിയോടെ അനുസ്മരിച്ചു.

കൺവെൻഷനെത്തുടർന്ന് ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി റൂവിയിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ പാസ്റ്റർമാർക്കായി പ്രത്യേക വിഷൻ കാസ്റ്റിംഗ് സെഷൻ നടന്നു.

റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു സഭയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ ദർശനവും മുൻഗണനകളും പാസ്റ്റർമാരുമായി പങ്കുവെച്ചു. ഐക്യത്തോടെയും വ്യക്തമായ ദൗത്യബോധത്തോടെയും മുന്നേറാനുള്ള ആഹ്വാനമായിരുന്നു ഈ കൂടിവരവ്.

വചനപ്രഘോഷണം, പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണം, ശുശ്രൂഷകരുടെ നിയോഗം, മുൻകാല സേവനങ്ങളുടെ ആദരവ്, ഭാവി ദർശനങ്ങളുടെ പങ്കുവെക്കൽ എന്നിവ ഒത്തുചേർന്ന സമ്മേളനം ഒമാനിലെ ചർച്ച് ഓഫ് ഗോഡിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ആത്മീയ സംഗമമായി.

മുപ്പത് വർഷത്തെ ദൈവിക വിശ്വസ്തതയ്ക്ക് നന്ദിയർപ്പിച്ചുകൊണ്ട്, പുതുക്കപ്പെട്ട സമർപ്പണത്തോടെയും പ്രത്യാശയോടെയും മുന്നേറാനുള്ള പ്രചോദനമാണ് കൺവെൻഷൻ നൽകിയത്.

കൺവെൻഷൻ ഒരു വൻ വിജയമാക്കി തന്ന എല്ലാവർക്കും പാസ്റ്റർ അലക്സാണ്ടർ ഗീവർഗീസ് നന്ദി അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!