ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നവം.13 മുതൽ
റിച്ചാർഡ്സൺ (ടെക്സസ്): സയോൺ ചർച്ച് ഡാളസിന്റെ ആഭിമുഖ്യത്തിൽ നവംബർ 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിൽ പ്രത്യേക വചനശുശ്രൂഷയും ഉപവാസ പ്രാർത്ഥനയു.
റിച്ചാർഡ്സണിലുള്ള സഭാ മന്ദിരത്തിൽ (1590 E. Arapaho Rd, Richardson, TX) നടക്കും.
ബാംഗ്ലൂർ ടാബർനാക്കിൾ എ.ജി. ചർച്ച് സീനിയർ പാസ്റ്റർ റവ.സാബു ഔസേഫ് വെള്ളി, ശനി ദിവസങ്ങളിലെ യോഗങ്ങളിലും ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന ആരാധനയിലും ദൈവവചനം പങ്കുവെക്കും.
തുടർന്ന് ഞായറാഴ്ച രാവിലെ 11 -ന് നടക്കുന്ന ഇംഗ്ലീഷ് ആരാധനയിൽ, അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ബാംഗ്ലൂർ ഫുൾ ഗോസ്പൽ എ.ജി. ചർച്ച് സീനിയർ പാസ്റ്റർ റവ. പോൾ തങ്കയ്യ വചനസന്ദേശം നൽകും.
യോഗ സമയങ്ങൾ: നവംബർ 13 (വെള്ളി): വൈകുന്നേരം 7:00
നവംബർ 14 (ശനി): രാവിലെ 10:00, വൈകുന്നേരം 7:00
നവംബർ 15 (ഞായർ): രാവിലെ 9:00 (മലയാളം സർവീസ്), 11:00 (ഇംഗ്ലീഷ് സർവീസ്)
വിവരങ്ങൾക്ക്: പാസ്റ്റർ ജസ്റ്റിൻ സാബു: 480-737-0044, പാസ്റ്റർ ബിജു ഡാനിയേൽ: 972-345-3877
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.