യു.കെ നോർവിച്ച് ന്യൂമാർക്കറ്റ് നഗരങ്ങളിൽ നവം. 17നും 18 നും ഡോ.കെ.മുരളീധർ പ്രസംഗിക്കുന്നു
ലണ്ടൻ: സയൺ പെന്തക്കോസ്ത് ചർച്ച്, നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് ആൻഡ് റീച്ച്’ എന്ന പേരിൽ പ്രത്യേക ഉണർവ്വ് യോഗങ്ങൾ സംഘടിപ്പിക്കുന്നു.
പ്രമുഖ ക്രൈസ്തവ പ്രഭാഷകനും, ഐ.സി.പി.എഫ്. പ്രസിഡന്റും, ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ(Cardiologist) ആണ് യോഗങ്ങളിൽ മുഖ്യാതിഥിയായി ദൈവവചനം ശുശ്രൂഷിക്കുന്നത്.
ചർച്ചകളുടെ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നതാണ്.
ന്യൂമാർക്കറ്റിൽ
ചൊവ്വാഴ്ച, 2026 നവംബർ 17
വൈകിട്ട് 7:30 മുതൽ 9:30 വരെയും
Red Lodge Sports Pavilion
(Hundred Acre Way,
Red Lodge
IP28 8FQ) ഹാളിലും,
നോർവിച്ചിൽ
ബുധനാഴ്ച, 2026 നവംബർ 18
വൈകിട്ട് 7:30 മുതൽ 9:30 വരെ Antingham Gospel (Norwich, NR7 9TA ) ഹാളിലും ആണ് പ്രോഗ്രാമുകൾ നടക്കുക.
ട്രൈബൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബ്രദർ ബേബി മാത്യുവും സംബന്ധിക്കുന്നു. പാസ്റ്റർ ബ്ലസ്സൻ നൈനാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
വിവരങ്ങൾക്ക് ഫോൺ:+44 7859 245180
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.