ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാർത്ഥന
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.
കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാദേശിക സഭകളിലും സെന്ററുകളിലും റീജിയൻ തലത്തിലും ഓൺലൈനായും പ്രാർത്ഥനകൾ നടന്നു.
ഇതിന്റെ തുടർച്ചയായി, കൺവെൻഷന്റെ സമ്പൂർണ്ണ അനുഗ്രഹത്തിനും ദൈവിക നടത്തിപ്പിനുമായി നവംബർ 23 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ പകലും രാത്രിയുമായി തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.
ഈ പ്രാർത്ഥനാ ദിനങ്ങളിൽ എല്ലാ ദൈവദാസന്മാരുടെയും വിശ്വാസികളുടെയും സജീവമായ പങ്കാളിത്തവും സഹകരണവും സാന്നിധ്യവും ആത്മാർത്ഥമായ പ്രാർത്ഥനയും പ്രത്യേകം അഭ്യർത്ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.