ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ
പി പി ചെറിയാൻ
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി.
"നാടുകടത്തൽ തുടരും" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
തിരഞ്ഞെടുപ്പിൽ യു.എസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിരുന്നു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) ഫണ്ട് തടയുന്നതിനും അധികാരം പരിമിതപ്പെടുത്തുന്നതിനും ഡെമോക്രാറ്റുകൾ നീക്കം നടത്തുമ്പോഴും, വൈറ്റ് ഹൗസ് ഇതിനെ വീറ്റോ അധികാരം ഉപയോഗിച്ച് ചെറുക്കാനാണ് സാധ്യത.
രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇതുവരെ 6,05,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും,
19 ലക്ഷത്തോളം പേർ സ്വയം രാജ്യം വിട്ടതായും വൈറ്റ് ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.