എന്റെ രാജ്യം ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന രാജ്യമല്ലെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്കി
യുക്രൈന്‍ ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന രാജ്യമാണെന്നുള്ള വിമര്‍ശകര്‍ക്ക് മറുപടി നല്‍കി യുക്രൈനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി.
മുന്‍ ഫോക്സ് ന്യൂസ് അവതാരകനായ അമേരിക്കന്‍ നിരൂപകന്‍ ടക്കാര്‍ കാള്‍സിനുള്ള മറുപടിയായി ശനിയാഴ്ച ദിസ് വീക്ക് ഓണ്‍ ക്യാപിറ്റോള്‍ ഹില്‍ എന്ന പരിപാടിയില്‍ അവതാരകനായ ടോണ്‍ പെര്‍ക്കിന്‍സുമായി നടത്തിയ അഭിമുഖത്തിലാണ് സെലന്‍സ്കി തന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
യുക്രൈനിലേക്ക് പോകാത്ത കാള്‍സണ് എങ്ങനെയാണ് അവിടത്തെ മതപരമായ ജീവിതത്തെക്കുറിച്ച് സെസാരിക്കാന്‍ കഴിയുന്നതെന്ന് സെലന്‍സ്കി ചോദിച്ചു.
യുക്രൈനില്‍ ക്രൈസ്തവര്‍ക്കെതിരെ ഭരണകൂടം പ്രവര്‍ത്തിക്കുന്നുവെന്ന് കാള്‍സണ്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരയാണ് യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചത്.
ഞങ്ങള്‍ വളരെ സ്വതന്ത്രരാണ്. യൂറോപ്പിലെ ഏറ്റവും വലിയ മതസ്ഥാപനങ്ങങ്ങുടെ കൌണ്‍സില്‍ യുക്രൈനിലാണെന്നും അതിലെ അംഗങ്ങള്‍ എല്ലാ മാസവും പ്രസിഡന്റിന്റെ ഓഫീസില്‍ യോഗം ചേരാറുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യയുടെ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും റഷ്യ പീഢിപ്പിക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്ത സഭാ നേതാക്കളുടെ കേസുകള്‍ ഏര്റെടുക്കുന്നു.
ക്രിസ്ത്യാനികളും, യഹൂദന്മാരും, കത്തോലിക്കരും, മുസ്ളീങ്ങളും എല്ലാവരും ഒരേ മുറിയില്‍ ഇരിക്കുന്നുണ്ടെന്ന് സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.