ഇനി ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന് പ്രഖ്യാപിച്ച യഹൂദനും നടനുമായ ക്രിസ്റ്റലിനു മറുപടി നല്‍കി ഫ്രാങ്ക്ളിന്‍ ഗ്രഹാം

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യഹൂദനായ ക്രിസ്റ്റല്‍ ജീവിതത്തില്‍ വളരെയധികം വേദനാജനകമായ സംഭവങ്ങള്‍ നേരിട്ടതിനാല്‍ താന്‍ മുമ്പത്തേപ്പോലെ ദൈവത്തോട് സംസാരിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

ഇനി ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന് പ്രഖ്യാപിച്ച യഹൂദനും നടനുമായ ക്രിസ്റ്റലിനു മറുപടി നല്‍കി ഫ്രാങ്ക്ളിന്‍ ഗ്രഹാം

വ്യക്തിപരമായ നിരവധി കാരണങ്ങള്‍ കാരണം ദൈവത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതായി പ്രഖ്യാപിച്ച് നടനും കോമേഡിയനുമായ ബില്ലി ക്രിസ്റ്റലിനോട് പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ളിന്‍ ഗ്രഹാം ദൈവത്തില്‍ വിശ്വസിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

സമാരിറ്റന്‍ പഴ്സ് ചാരിറ്റി സംഘടനയുടെയും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെയും സിഇഒയായ ഗ്രഹാം വെള്ളിയാഴ്ച ഒരു എക്സ് പോസ്റ്റിലാണ് ക്രിസ്റ്റലിന്റെ സിബിഎസ് സണ്‍ഡേ മോര്‍ണിംഗ് എന്ന അഭിമുഖത്തിനു മറുപടി നല്‍കിയത്.

യഹൂദനായ ക്രിസ്റ്റല്‍ ജീവിതത്തില്‍ വളരെയധികം വേദനാജനകമായ സംഭവങ്ങള്‍ നേരിട്ടതിനാല്‍ താന്‍ മുമ്പത്തേപ്പോലെ ദൈവത്തോട് സംസാരിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

രണ്ട് വേദനാജനകമായ ജീവിത ദുരന്തങ്ങള്‍ അനുഭവിച്ചതിനുശേഷം താന്‍ ഇനി ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ക്രിസ്റ്റല്‍ പറഞ്ഞതായി ഗ്രഹാം എഴുതി.

2025-ലെ കാട്ടുതീയില്‍ 46 വര്‍ഷം നീണ്ടുനിന്ന തന്റെ വീട് നഷ്ടപ്പെട്ടതും ആ വര്‍ഷം അവസാനം തന്റെ അടുത്ത സുഹൃത്ത് റോബ് റെയ്നറും ഭാര്യയും മകനാല്‍ കൊല്ലപ്പെട്ടതും ആണ്. എല്ലാവരുടെയും ജീവനിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്.

എല്ലാവര്‍ക്കും നഷ്ടവും നിരാശയും അനുഭവപ്പെടുന്നു. ഗ്രഹാം എഴുതി. പക്ഷെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നെ നരകത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ അവന്‍ എല്ലാം ചെയ്തു.

തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചു ക്രിസ്റ്റലിനെ രക്ഷിക്കാന്‍. നമുക്കെല്ലാവര്‍ക്കും മരണവും ഒരു ന്യായവിധിയുമായി കൂടിക്കാഴ്ചയുണ്ട്. നമ്മള്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ നിത്യത എവിടെ ചിലവഴിക്കണമെന്ന് നിര്‍ണ്ണയിക്കപ്പെടും.

ദൈവം യാഥാര്‍ത്ഥ്യമാണ്. അവന്‍ വിശ്വസ്തനും സത്യവാനും ആണ്. അവന്‍ നമ്മെ സ്നേഹിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ കുരിശില്‍ വഹിച്ചുകൊണ്ട് മരിക്കുയും അടക്കപ്പെടുകയും മൂന്നാം നാള്‍ ദൈവം അവനെ ഉയിര്‍പ്പിക്കുകയും ചെയ്തു.

അവന്റെ പുത്രനായ യേശുക്രിസ്തുവില്‍ നിങ്ങളുടെ വിശ്വാസവും ആശ്രയവും അര്‍പ്പിക്കുക. അവന്‍ നിത്യതയോളം തന്നോടൊപ്പം ആയിരിക്കാന്‍ ക്ഷണിക്കും. ഗ്രഹാം എഴുതി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!