ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒക്ടോബര്‍ 6-ന് രാവിലെ മിലാദിനെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ പ്ളിറ്റനില്‍ മിലാദിനെയും സുഹൃത്തുക്കളെയും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഈജിപ്റ്റ് യുവാവ് ലിബിയയില്‍ കൊല്ലപ്പെട്ടു

യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് ലിബിയയില്‍ ഒരു ഈജിപ്ഷ്യന്‍ യുവാവ് കൊല്ലപ്പെട്ടു.

ഈജിപ്റ്റിലെ തന്റെ സ്വന്തം ഗ്രാമമായ സബര്‍ബേയിലെ ഒരു കോപ്റ്റിക് ചര്‍ച്ചില്‍ ഡീക്കനായി സേവനമനുഷ്ഠിച്ചിരുന്ന 20 കാരനായ മിലാദ് മലക് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ലിബിയയില്‍ തൊഴില്‍ തേടി പോവുകയായിരുന്നു.

സെപ്റ്റംബറില്‍ മിലാദ് തന്റെ ഗ്രാമത്തിലെ രണ്ട് മുസ്ളീം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര ചെയ്തത്.

ഒക്ടോബര്‍ 6-ന് രാവിലെ മിലാദിനെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ പ്ളിറ്റനില്‍ മിലാദിനെയും സുഹൃത്തുക്കളെയും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

മോചനദ്രവ്യമായി 4,700 ഡോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിലാദിന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നും പണം ലഭിച്ചതോടെ പണം കൈമാറി.

പകരം മിലാദിനെ ഒഴികെ മറ്റുള്ളവരെ വിട്ടയച്ചു. മിലാദ് ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് മുസ്ളീമാകണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.

എന്നാല്‍ തന്നെ കൊന്നാലും ക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്ന് മിലാദ് ശക്തമായി പറഞ്ഞു.

മിലാദിനെ അവര്‍ പീഢിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!