നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
'ഗാന്ധി പീസ് നെറ്റ്‌വർക്കി'ന്റെ ഫലകം ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ഗാന്ധിജിയുടെ ഒരു പ്രതിമ കൂടി ഇവിടെ സ്ഥാപിക്കുന്നത് അനുയോജ്യമായിരിക്കുമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

നോർത്ത് ഡക്കോട്ടയിൽ ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
പി പി ചെറിയാൻ

ബിസ്മാർക്ക് (നോർത്ത് ഡക്കോട്ട): നോർത്ത് ഡക്കോട്ടയിലെ പീസ് പാർക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സംസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യ ഗാന്ധി പ്രതിമയാണിത്.

ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത പീസ് പാർക്ക് സന്ദർശിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം ഉയർന്നുവന്നത്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന 'ഗാന്ധി പീസ് നെറ്റ്‌വർക്കി'ന്റെ ഫലകം ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ഗാന്ധിജിയുടെ ഒരു പ്രതിമ കൂടി ഇവിടെ സ്ഥാപിക്കുന്നത് അനുയോജ്യമായിരിക്കുമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യയിൽ നിർമ്മിച്ച പ്രതിമ ബിസ്മാർക്കിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ, ബിസ്മാർക്ക് പാർക്ക്സ് ആൻഡ് റെക്രിയേഷൻ പ്രതിനിധികൾ, നോർത്ത് ഡക്കോട്ട അഗ്രികൾച്ചർ കമ്മീഷണർ ഡഗ് ഗോറിംഗ്, സീാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന് അദ്ദേഹത്തിൽ നിന്നുണ്ടായ പ്രചോദനത്തെക്കുറിച്ചും സന്ദർശകർക്ക് മനസ്സിലാക്കാൻ പ്രതിമയ്ക്ക് സമീപം ക്യു.ആർ കോഡ് (QR Code) സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഗാന്ധിജിയുടെ പ്രസംഗങ്ങൾ കേൾക്കാനും അദ്ദേഹത്തിന്റെ സന്ദേശങ്ങളെക്കുറിച്ച് പഠിക്കാനും സാധിക്കും.

ഈ സ്മാരകം ഇന്ത്യയും നോർത്ത് ഡക്കോട്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നിലകൊള്ളുമെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!