സുവിശേഷകരെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ക്ക് വധശിക്ഷ
കമ്പാല: 2024-ല്‍ ഉഗാണ്ടയിലെ വിക്ടോറിയ തടാകത്തിനു സമീപം മല്‍സ്യത്തൊഴിലാളികളോട് സുവിശേഷം പങ്കുവെച്ചതിന് രണ്ട് സുവിശേഷകരെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചു.
കിഴക്കന്‍ ഉഗാണ്ടയിലെ ഒരു പട്ടണമായ ഇഗംഗയിലെ ഹൈക്കോടതി 2024 ഓഗസ്റ്റ് 19-ന് വിക്ടോറിയ തടാകത്തിന്റെ തീരത്തിനടുത്തുള്ള നമായിംഗോ ജില്ലയില്‍ റോബര്‍ട്ട് ബാഗുമിനെയും, മോസസ് ഒകെച്ചിനെയും കൊലപ്പെടുത്തിയതിന് എട്ട് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചു.
സെപ്റ്റംബര്‍ 30-ലെ വിധിന്യായത്തെത്തുടര്‍ന്ന് ഒക്ടോബറില്‍ വധശിക്ഷ വിധിച്ചു.
ആക്രമിക്കപ്പെടുന്നതിനു മൂന്നു മാസത്തിനു മുമ്പ് ഇരകള്‍ മല്‍സ്യത്തൊഴിലാളികളുമായി സുവിശേഷം പങ്കുവെച്ചിരുന്നു.
ക്രിസ്ത്യന്‍ വിശ്വാസം പ്രദേശവാസികളെ തെറ്റിധരിപ്പിച്ചുവെന്ന് ആരോപിച്ചു മുസ്ളീം ആക്രമണകാരികള്‍ രണ്ടു പേരെയും ആക്രമിക്കുകയും ബൈബിളുകള്‍ വലിച്ചു കീറുകയും ചെയ്തു.
സുവിശേഷകര്‍ ഉപജീവനത്തിനായി മീന്‍ പിടിക്കാന്‍ പോയപ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി ഒരു കയര്‍കൊണ്ട് അവരുടെ കൈകള്‍ പിന്നില്‍നിന്നു കെട്ടി.
ഹൈക്കോടതി ജസ്റ്റിസ് ഡേവിഡ് മെറ്റമ തന്റെ വിധി ന്യായത്തില്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നതായി ജഡ്ജി കണ്ടെത്തി.
തലച്ചോറിന്റെ ആഘാതം മൂലമാണ് ഇവര്‍ മരിച്ചതെന്ന് മെഡിക്കല്‍ തെളിവുകള്‍ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.