കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കര്‍ശനമായ കന്നുകാലി കശാപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വ്യാപകമായ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍

ബംഗളുരു: കര്‍ണാടകയില്‍ വിവാദപരമായ മതപരിവര്‍ത്തന വിരുദ്ധ നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ന്യൂനപക്ഷ നേതാക്കളും മനുഷ്യാവകാശ വക്താക്കളും യോഗം ചേര്‍ന്നു.

ഒക്ടോബര്‍ 29-ന് തലസ്ഥാനമായ ബംഗളുരുവില്‍ നടന്ന സംയുക്ത പത്ര സമ്മേളനത്തില്‍ പ്രമുഖ ക്രിസ്ത്യന്‍, മുസ്ളീം നേതാക്കള്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമം 2022 റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണെന്ന് ആവശ്യപ്പെട്ടു.

കര്‍ശനമായ കന്നുകാലി കശാപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വ്യാപകമായ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

ബംഗളൂരിലെ റോമന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. പീറ്റര്‍ മച്ചാഡോയും, ഒരു പ്രമുഖ പ്രാദേശിക കര്‍ണ്ണാടക രാജ്യ മുസ്ളീം ഒക്കര്‍ട്ടയുടെ കണ്‍വീനര്‍ മുഹമ്മദ് യഹ്യ ദാവൂദിയും ആയിരുന്നു പ്രതിനിധി സംഘത്തെ നയിച്ചത്.

ബിജെപിയുടെ മുന്‍ സര്‍ക്കാരാണ് 2022-ല്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മച്ചാഡോയും ദാവൂദിയും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!