യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു: അവര്‍ക്കതിന്റെ ആവശ്യമില്ലെന്ന് ട്രംപ്
യിസ്രായേലിലേക്കുള്ള കോടിക്കണക്കിനു ഡോളറിന്റെ വാര്‍ഷിക അമേരിക്കന്‍ സഹായം നിര്‍ത്താലക്കാന്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഒരു കരാറിലെത്തിയതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
യിസ്രായേലിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ നല്‍കുന്ന ഒരു കരാറില്‍ ഞാനും നെതന്യാഹുവും ഒപ്പുവെച്ചു. ഫോക്സ് ന്യൂസിനു നല്‍കി. അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പേ ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കി. അത് ഞങ്ങള്‍ നിര്‍ത്തുകയാണ്. അവര്‍ അതില്‍ സംതൃപ്തരാണ്. കാരണം അവര്‍ വളരെ വിജയകരമായ ഒരു രാജ്യമായി മാറിയിരിക്കുന്നു.
അവര്‍ക്ക് അതിന്റെ ആവശ്യമില്ല. ഞങ്ങള്‍ ഇനി യിസ്രായേലിന് പണം നല്‍കില്ല.
ഇത് യിസ്രായേലിനെ ഉപേക്ഷിക്കുന്നതിനു തുല്യമല്ലെന്നും ആവശ്യമെങ്കില്‍ യിസ്രായേലിനെ അമേരിക്ക സഹായിക്കുമെന്നും യിസ്രായേലിനെ വലിയ സഖ്യ കക്ഷി എന്ന് വിശേഷിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യിസ്രായേലിനുള്ള അമേരിക്കന്‍ സൈനിക സഹായം ക്രമേണ കുറയ്ക്കാനാണ് തന്റെ ലക്ഷ്യമെന്ന് നെതന്യാഹു മുമ്പ് പ്രസ്താവിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ അത് പൂര്‍ണ്ണമായും നിര്‍ത്തലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.