ബൈബിള്‍ കോളേജില്‍ നടന്ന സൈനിക ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
മ്യാന്‍മറിലെ ഒരു ക്രിസ്ത്യന്‍ ബൈബിള്‍ കോളേജിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നവംബര്‍ 3-ന് കാരെന്‍ സ്റ്റേറ്റിലെ ഹ്വാപുന്‍ (മദ്രാവ്) ജില്ലയില്‍ പൊതുവെ യുദ്ധ സാഹചര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ സേന യുദ്ധ വിമാനങ്ങളില്‍നിന്ന് പത്ത് ബോംബുകള്‍ വര്‍ഷിച്ചു.
അതില്‍ പങ്കായ് ബു വില്ലേജ് ട്രാക്റ്റിലെ കോളേജിനു മുകളില്‍ ഒരു കവചിത ഡ്രോണ്‍ പൊട്ടിത്തെറിച്ചു.
രണ്ട് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ സാല്‍വിന്‍ നദി കടന്ന് തായ്ലന്റിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാള്‍ കൂടി വഴി മദ്ധ്യേ മരിച്ചു.
കാരനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആരാധനാലയങ്ങള്‍, സ്കൂളുകള്‍, സിവിലിയന്‍ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.