യുദ്ധത്തിനായുള്ള ഒരുക്കം: അമേരിക്ക കൂട്ട കുഴിമാടങ്ങള്‍ നിര്‍മ്മിക്കുന്നു
വാഷിംഗ്ടണ്‍: ഇറാനെതിരെ അടുത്ത ഒരു ആക്രമണത്തിന് അമേരിക്ക വീണ്ടും തയ്യാറാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ അതിനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്ന് സൂചന നല്‍കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നിരവധി സൈനികര്‍ കൊല്ലപ്പെടുവാനുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് കൂട്ട കുഴിമാടങ്ങള്‍ നിര്‍മ്മിക്കുകയാണ് അമേരിക്ക.
1950-53-ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു യുദ്ധത്തിന് സൈന്യം മുതിരുന്നത്.
യുദ്ധ ഭൂമിയില്‍ സൈനികര്‍ കൊല്ലപ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന മുന്‍ കരുതലിന്റെ ഭാഗമായാണ് നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ യു.എസ് സൈന്യം ഈ പരിശീലനം നടത്തുന്നത്.
തേര്‍ഡ് കോര്‍പ്സ് കമാന്‍ഡ്, 20-ാം എഞ്ചിനിയര്‍ ബ്രിഗേഡ് ഒപ്പം സൈനിക മതാചാര്യര്‍ എന്നിവര്‍ ചേര്‍ന്ന് ജെസിബികളും എക്സ്കവേറ്ററുകളും ഉപയോഗിച്ചാണ്‍ താല്‍ക്കാലിക കുഴിമാടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയത്.
ഇറാനുമായി അതിതീവ്ര യുദ്ധമുണ്ടായാല്‍ മൃതദേഹങ്ങള്‍ പെട്ടന്ന് മാറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു ചെയ്തികള്‍ക്ക് ഇടയാക്കിയതെന്നും കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുകയും പിന്നീട് ഡിഎന്‍എ പരിശോധന വഴി തിരിച്ചറിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് ഉറപ്പാക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.