ഗാസയ്ക്കായി 50 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ യിസ്രായേല്‍ രംഗത്ത്

ഗാസയ്ക്കായി 50 രാജ്യങ്ങള്‍  ചേര്‍ന്നുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ യിസ്രായേല്‍ രംഗത്ത്
ഗാസയ്ക്കായി 50 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ യിസ്രായേല്‍ രംഗത്ത്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗാസയിലെ സാഹചര്യത്തിന് തീവ്രവാദ സംഘടനയുടെ ഉത്തരവാദിത്വം അവഗണിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം വീണ്ടും വീണ്ടും യിസ്രായേലിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഗാസയ്ക്കായി 50 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ യിസ്രായേല്‍ രംഗത്ത്

ഗാസ സിറ്റി: ഗാസയില്‍ ബ്രിട്ടന്റെ നേതൃത്വത്തില്‍ 50 രാജ്യങ്ങള്‍ ചേര്‍ന്ന് പ്രസ്താവന നടത്തുന്നു.

സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും മാനുഷിക സഹായം ലഭ്യമാക്കുന്നതിനുമുള്ള സൌകര്യം വിപുലപ്പെടുത്താനും മാധ്യമ പ്രവര്‍ത്തകരെയും നയതന്ത്ര പ്രതിനിധികളെയും പ്രദേശത്തേക്ക് അനുവദിക്കാനും യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു.

ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഈജിപ്റ്റ്, യോര്‍ദ്ദാന്‍, കുവൈറ്റ്, ഖത്തര്‍, സൌദി അറേബ്യ മുതലായ രാജ്യങ്ങളുടെ പിന്തുണയോടെ ആരംഭിച്ച ഗാസ: കോള്‍ ടു ആക്ഷന്‍ സംരംഭത്തെ തുടര്‍ന്നാണ് പ്രസ്താവന.

മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുക, പലസ്തീന്‍ അതോറിട്ടി വഴി ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പുനരധിവാസത്തെ പിന്തുണയ്ക്കുന്നതിനും യുഎന്‍ആര്‍ഡബ്ളിയുഎ ഉള്‍പ്പെടെ യു.എന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ തടുര്‍ച്ചയായി ഉറപ്പാക്കുക മുതലായ എട്ട് കാര്യങ്ങള്‍ യിസ്രായേലിനോട് ആവശ്യപ്പെടുവാന്‍ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തും.

ഐക്യരാഷ്ട്രസഭയിലെ യിസ്രായേല്‍ അംബാസിഡര്‍ ഡാനി ഡാനോണ്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചു: ഹമാസ് നിലവിലുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മറന്നു പോയതായി തോന്നുന്നു.

ഗാസയിലെ സാഹചര്യത്തിന് തീവ്രവാദ സംഘടനയുടെ ഉത്തരവാദിത്വം അവഗണിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം വീണ്ടും വീണ്ടും യിസ്രായേലിലേക്ക് വിരല്‍ ചൂണ്ടുന്നു.

യിസ്രായേലിനെതിരെ പട്ടിക പുറപ്പെടുവിക്കുന്നതിനു പകരം ഹമാസിനെ നിരായുധീകരിക്കുവാന്‍ ആവശ്യപ്പെടാനും ഗാസയില്‍ തീവ്രവാദ സംഘടന വീണ്ടും അദികാരത്തില്‍ വരുന്നത് തടയുന്നതിന് സമയമായെന്നും പറഞ്ഞു.

യിസ്രായേല്‍ ഗാസയിലെ ജനങ്ങളുടെ ശത്രുവല്ല. ഭരണത്തില്‍ അവരെ ബന്ദികളാക്കിയത് ഹമാസാണ് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!