"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും, പക്ഷെ ചില ശത്രുക്കളോട് മാപ്പില്ലെന്ന്'' ട്രംപ്; വിമര്‍ശിച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം
വാഷിംഗ്ടണ്‍: സ്വര്‍ഗ്ഗത്തില്‍ പോകുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മരണക്കിടക്കയിലായാല്‍ പോലും പൊറുക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികള്‍ തനിക്കുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വിഷയത്തില്‍ ട്രംപിനെതിരെ ദൈവവചനത്തിലൂടെ പ്രതികരിച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം. താനൊരു മതവിശ്വാസിയാണെന്നും അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാനാണ് പ്രതീക്ഷിക്കുന്നതെന്നും സിബിഎസ് ന്യൂസിന്റെ 160 മിനിറ്റ്സ് ആമുഖ പരിപാടിയില്‍ ട്രംപ് പറഞ്ഞു.
"ഞാനൊരു മതവിശ്വാസിയാണ് അതിനാല്‍ തത്വത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും..... ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു, എനിക്ക് നരകത്തില്‍ പോകുവാന്‍ താല്‍പ്പര്യമില്ല''.
ട്രംപ് വ്യക്തമാക്കി. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള ഉപാധി മാപ്പു നല്‍കലാണെങ്കില്‍ മുന്‍ എഫ് ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, മുന്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോഡി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികള്‍ക്ക് മാപ്പ് നല്‍കാന്‍ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.
അങ്ങനെ മാപ്പു നല്‍കിയാല്‍ ഞാന്‍ എന്നോടുതന്നെ സത്യസന്ധത പുലര്‍ത്താനാവില്ല. അവര്‍ അങ്ങേയറ്റം സത്യസന്ധത ഇല്ലാത്തവരും നമ്മുടെ രാജ്യത്തിന് ദോഷം ചെയ്തവരുമാണ്.
ദൈവവിദിക്കു മുമ്പില്‍ സത്യസന്ധനായവനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പ്രമുഖ അമേരിക്കന്‍ സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം സോഷ്യല്‍ മീഡിയായില്‍ പ്രതികരിച്ചു.
സ്വര്‍ഗ്ഗത്തില്‍ വ്യക്തമായ അതിരുകളും കര്‍ശനമായ പ്രവേശന മാനദണ്ഡങ്ങളുമുണ്ടെന്ന് അദ്ദേഹം ഓര്‍പ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ ഒരാള്‍ സ്വന്തം പാപങ്ങള്‍ ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുകയും യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും വേണം.
കേവലം മത വിശ്വാസംകൊണ്ടു മാത്രം ഒരാള്‍ക്ക് രക്ഷപ്രാപിക്കാനാവില്ലെന്നും യേശുവുമായി വ്യക്തിപരമായ ബന്ധമാണ് പ്രധാനമെന്നും ഗ്രഹാം എക്സില്‍ കുറിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.