ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തതിന് ഈജിപ്റ്റില്‍ 6 ക്രിസ്ത്യന്‍ യുവാക്കളെ ജയിലിലടച്ചു
കെയ്റോ: ഈജിപ്റ്റില്‍ തടവുകാരെ ചിത്രീകരിക്കുന്ന ഒരു ജനപ്രിയ കോമഡി സിനിമയിലെ ഒരു രംഗം പുനരാവിഷ്ക്കരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയിതതില്‍ 6 യുവാക്കളെ ജയിലിലടച്ചു.
ഒക്ടോബര്‍ 4-ന് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതായ ലഘുവായ വീഡിയോയാണ് ഉദ്ദേശിച്ചതെന്ന് അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) പറഞ്ഞു.
17-നും 23-നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനകളെക്കുറിച്ച് പരിചയമില്ലാത്ത തടവുകാരെ ചിത്രീകരിക്കുന്ന ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്താനുള്ള ആഹ്വാനം പൊടുന്നനെ പ്രചരിച്ചു.
യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണ ഭീഷണികള്‍ ശമിച്ചു കഴിഞ്ഞാല്‍ അവരെ വിട്ടയയ്ക്കുമെന്നു വിശ്വസിച്ചിരുന്നെങ്കിലും അവര്‍ ഇപ്പോഴും ജയിലിലുണ്ടെന്നാണ് എഡിഎഫ് പറയുന്നത്.
ഈജിപ്റ്റില്‍ ഇത് സാധാരണമാണ്. ക്രിസ്ത്യാനികള്‍ ഭീഷണിയും വിവേചനവും ഒടുവില്‍ ഭൂരിപക്ഷ മതത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പ്രശ്നക്കാരായി മാത്രം കാണുന്ന പ്രസംഗത്തിന്റെ പേരില്‍ തടവും ശിക്ഷയും നേരിടുന്നു.
എഡിഎഫ് സീനിയര്‍ കൌണ്‍സിലും ഇന്റര്‍നാഷണല്‍ അഡ്വക്കസി വൈസ്പ്രസിഡന്റമായ കെല്‍സി ഡോര്‍സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.