'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!

'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!
'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച് ബോസ്റ്റൺ ഡൈനാമിക്സിന്റെ 'റോബോട്ട് ഡോഗിനെ' സ്വന്തമാക്കി.

'റോബോട്ട് ഡോഗിനെ'സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!
പി പി ചെറിയാൻ

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച് ബോസ്റ്റൺ ഡൈനാമിക്സിന്റെ 'റോബോട്ട് ഡോഗിനെ' സ്വന്തമാക്കി.

ഇതിനുപുറമെ ഈ വർഷം അവസാനത്തോടെ സമാനമായ രണ്ടാമതൊരു റോബോട്ട് കൂടി വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായാണ് ഈ അത്യാധുനിക റോബോട്ടിനെ സേനയുടെ ഭാഗമാക്കിയത്.

360 ഡിഗ്രി ക്യാമറ, തത്സമയ വീഡിയോ സ്ട്രീമിംഗ് സംവിധാനം, വസ്തുക്കൾ ഉയർത്താനും പിടിക്കാനും സാധിക്കുന്ന കൈകൾ എന്നിവ ഈ റോബോട്ടിന്റെ പ്രത്യേകതകളാണ്.

പടവുകൾ കയറാനും ഇടുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും വാതിലുകൾ തുറക്കാനും ഇതിനാകും.

എന്നിരുന്നാലും റോബോട്ട് ഡോഗിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തതയില്ലെന്നും, നഗരത്തിൽ ബോംബ് ഭീഷണികളും സ്ഫോടനങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ ഗ്രാൻഡും സിറ്റി ഫണ്ടും ഉപയോഗിച്ചാണ് ആദ്യ റോബോട്ട് വാങ്ങിയത്.

രണ്ടാമത്തെ റോബോട്ടിനായുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!