നേപ്പാള്‍ വെള്ളപ്പൊക്ക ദുരന്തം: ഇരകള്‍ ബുദ്ധിമുട്ട് നേരിടുന്നതായി ക്രിസ്ത്യന്‍ സംഘടന
ആഗസ്റ്റ് അവസാനം നേപ്പാളില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തെത്തുടര്‍ന്ന് തകര്‍ന്ന സമൂഹങ്ങള്‍ വീടുകള്‍ പുനര്‍ നിര്‍മ്മിക്കണോ അതോ മാറ്റിപ്പാര്‍പ്പിക്കണോ എന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന പറയുന്നു.
ഇരകളായ നിരവധി പേര്‍ ആശങ്കാകുലരാണ്. അതിനു കാരണം പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ്.
ഭവന രഹിത ഇരകള്‍ നാശനഷ്ടങ്ങളുമായി ഇപ്പോഴും പൊരുത്തപ്പെടുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ നേപ്പാള്‍ ഫെലോഷിപ്പ് (ഐഎന്‍എഫ്) യു.കെ.യുടെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ഹാനിംഗ് ഒരു മാധ്യമത്തോടു പറഞ്ഞു.
ദുരന്ത മേഖല സന്ദര്‍ശിച്ച അനുഭവത്തില്‍ ഹാനിംഗ് ഒരു ബാധിത ജില്ലയിലെ നൂറിലധികം ചര്‍ച്ചുകളുടെ ശൃംഖലയില്‍ നിന്നുള്ള പാസ്റ്റര്‍മാരെ കാണുകയുണ്ടായി.
നാലു ചര്‍ച്ചുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയുണ്ടായി.
പത്തിലധികം ചര്‍ച്ചുകള്‍ ഭാഗികമായി തകര്‍ക്കപ്പെട്ടു. ചില പാസ്റ്റര്‍മാരെയും സഭാംഗങ്ങളെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.