ഐ.പി.സി. യു.എ.ഇ. റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
ഷാർജ: യു എ യി ലെ വിശ്വാസ സമൂഹത്തിന്റെ ഉണർവിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കി ഐ.പി.സി. യു.എ.ഇ. റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 19, 20, 21 (വ്യാഴം , വെള്ളീ, ശനി) ദിവസങ്ങളിൽ നടക്കും.
എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഡോ. വിൽസൺ ജോസഫ് (ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ്) കൺവൻഷൻ ഉൽഘാടനം ചെയ്യും.
പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും.
ബ്രദർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐ.പി.സി. യു.എ.ഇ. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് നവംബർ 20, 21 തീയതികളിൽ (വെള്ളി , ശനി) രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ പ്രത്യേക പവർ കോൺഫ്രൻസ് നടക്കും.
റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാന്റെ നേത്യത്വത്തിൽ റീജിയൻ എക്സിക്യുട്ടീവ്സ് കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.