ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-മത് വാർഷിക കൺവെൻഷൻ; ഡിസംബർ 9 മുതൽ 11 വരെ

ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-മത് വാർഷിക കൺവെൻഷൻ; ഡിസംബർ 9 മുതൽ 11 വരെ
ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-മത് വാർഷിക കൺവെൻഷൻ; ഡിസംബർ 9 മുതൽ 11 വരെ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രശസ്ത സുവിശേഷ പ്രഭാഷകനും ദൈവവചന ശുശ്രൂഷകനുമായ പാസ്റ്റർ ബി. മോനച്ചൻ(കായംകുളം) കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.

ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-മത് വാർഷിക കൺവെൻഷൻ; ഡിസംബർ 9 മുതൽ 11 വരെ

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ സംഗമങ്ങളിലൊന്നായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ (QMPC) 22-ാമത് വാർഷിക കൺവെൻഷൻ 2026 ഡിസംബർ 9, 10, 11 തീയതികളിൽ IDCC ക്രമീകരിച്ചിരിക്കുന്ന ടെൻ്റിൽ വെച്ച് നടത്തപ്പെടും.

പ്രശസ്ത സുവിശേഷ പ്രഭാഷകനും ദൈവവചന ശുശ്രൂഷകനുമായ പാസ്റ്റർ ബി. മോനച്ചൻ(കായംകുളം) കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.

ഖത്തറിലെ 20 പെന്തെക്കോസ്ത് സഭകൾ ഒരുമിച്ചു ചേർന്നു നടത്തുന്ന കൂട്ടായ്മയാണ് ഈ മഹാ സംഗമം. ഈ മഹാസംഗമത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് 20 സഭകളിൽ നിന്നുള്ള സഹോദരി സഹോദരന്മാർ ചേർന്നുള്ള ഗാന ശുശ്രൂഷയായിരിക്കും

അനുഗ്രഹീത ഗായകരും സംഗീതജ്ഞരും ഒരുമിച്ചണിനിരക്കുന്ന QMPC ക്വയർ സ്തുതിയുടെയും ആരാധനയുടെയും സംഗീതവിരുന്ന് ഒരുക്കും.

പതിനൊന്നാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടെ ഈ മഹാസമ്മേളനം പര്യവസാനിക്കും.

സഭകൾ തമ്മിലുള്ള ഐക്യവും സഹോദരസ്നേഹവും ആത്മീയ കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ഉണർത്തുകയുമാണ് കൺവെൻഷന്റെ പ്രധാന ലക്ഷ്യം.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഖത്തറിലെ എല്ലാ പ്രിയപ്പെട്ടവരെയും വിശ്വാസികളെയും കുടുംബങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

ദൈവനാമ മഹത്വത്തിനായി QMPC യുടെ 22-ാമത് വാർഷിക കൺവൻഷൻ്റെ ക്രമീകരണങ്ങൾ വിവിധ കമ്മിറ്റികളുടെ ചുമതലയിൽ പുരോഗമിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!