ജീവന്റെ ഉല്‍ഭവ രഹസ്യം ഭൂമിയില്‍ത്തന്നെയെന്ന് ഗവേഷകര്‍

ജീവന്റെ ഉല്‍ഭവ രഹസ്യം ഭൂമിയില്‍ത്തന്നെയെന്ന് ഗവേഷകര്‍
ജീവന്റെ ഉല്‍ഭവ രഹസ്യം ഭൂമിയില്‍ത്തന്നെയെന്ന് ഗവേഷകര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നമ്മുടെ ഗ്രഹത്തില്‍ ജീവന്റെ ഉല്‍ഭവത്തിനു കാരണമായ രാസ തന്മാത്രകള്‍ എത്തിച്ചതു വാല്‍ നക്ഷത്രമാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.

ജീവന്റെ ഉല്‍ഭവ രഹസ്യം ഭൂമിയില്‍ത്തന്നെയെന്ന് ഗവേഷകര്‍

ഭൂമിയിലെ ജീവനും വാല്‍ നക്ഷത്രങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് നൂറിലേറെ വര്‍ഷം ലോകം വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഒരു പുതിയ പഠനം പറയുന്നത്.

നമ്മുടെ ഗ്രഹത്തില്‍ ജീവന്റെ ഉല്‍ഭവത്തിനു കാരണമായ രാസ തന്മാത്രകള്‍ എത്തിച്ചതു വാല്‍ നക്ഷത്രമാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.

ജീവന് ആധാരമാകുന്ന ഘടകങ്ങള്‍ സുരക്ഷിതമായി ഭൂമിയിലെത്തിക്കാന്‍ വാല്‍ നക്ഷത്രങ്ങള്‍ക്കു കഴിയില്ല. അന്താരാഷ്ട്ര ശാസ്ത്രമാസികയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാര്‍ബണ്‍, നൈട്രജന്‍ തന്മാത്രകള്‍ വഹിച്ചുകൊണ്ട് വാല്‍നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചാണ് ജീവന്റെ ഉല്‍ഭവത്തിനു കാരണമെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്.

എന്നാല്‍ ഇത് കേള്‍ക്കാന്‍ മനോഹരമായ ആശയം മാത്രമാണെന്നാണ് കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ ഗവേഷകന്‍ ഡോ. റിച്ചാര്‍ഡ് ആന്‍സ്ളോ പറഞ്ഞത്.

ജീവനു വേണ്ട ആവശ്യ ഘടകങ്ങള്‍ ഭൂമിയില്‍ത്തന്നെ രൂപപ്പെട്ടതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവന്റെ സാദ്ധ്യതകള്‍ തേടുന്ന ചൊവ്വായിലും വാല്‍ നക്ഷത്രങ്ങള്‍ വഴി ജീവന്റെ ഘടകങ്ങള്‍ എത്താനുള്ള സാദ്ധ്യതയും ഗവേഷകര്‍ തള്ളുന്നു.

വിശുദ്ധ ബൈബിളില്‍ ഉല്‍പ്പത്തി പുസ്കത്തില്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളില്‍ യഹോവയായ ദൈവം ആകാശത്തെയും ഭൂമിയെയും ചന്ദനെയും നക്ഷത്രങ്ങളെയും സമുദ്രങ്ങളെയും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ച വിവരണം വളരെ വ്യക്തമായി കാണുന്നു. ഈ സത്യം എല്ലാ ബുദ്ധിമാന്മാരും തിരിച്ചറിയട്ടെ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!