യൂറോപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ വീണ്ടും ഹാക്ക് ചെയ്തു
ലണ്ടന്‍: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും സൈബര്‍ ആക്രമണങ്ങളിലൂടെ ഹാക്ക് ചെയ്യപ്പെട്ടു. താപനില ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ ടണ്‍ കണക്കിനു ഭക്ഷ്യ വസ്തുക്കള്‍ നശിക്കുകയും ദശലക്ഷക്കണക്കിനു യൂറോയുടെ നഷ്ടമുണ്ടാവുകയും ചെയ്തു.
ഫ്രീസറുകളുടെ താപനില വിദൂര നിയന്ത്രണങ്ങളിലൂടെ മാറ്റിയാണ് ആക്രമണം നടത്തിയത്.
സ്വീഡനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു.
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ നൂറുകണക്കിനു സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കടകളിലും സമാനമായ ആക്രമണം നേരത്തെ നടന്നിരുന്നു.
സ്വീഡന്‍, ബെല്‍ജിയം, ലക്സംബര്‍ഗ്, അയര്‍ലണ്ട്, ഇറ്റലി, എസ്റ്റോണിയ തുടങ്ങി ആറ് യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.