ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ്

ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ്
ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും.

ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ്
പി പി ചെറിയാൻ

ഹ്യൂസ്റ്റൺ. ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ക്ലാസിക്കൽ സംഗീത ബാൻഡായ ക്രോസ് റിവർ വോയ്‌സ് ഡാളസ് അവതരിപ്പിക്കുന്ന ‘താങ്ങും കരങ്ങൾ’ (Hands That Hold Us) സംഗീത സായാഹ്നം നവംബർ 29 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും.

ഹ്യൂസ്റ്റൺ മേഖലയിലെ മിസോറി സിറ്റിയിലുള്ള കാൽവറി ഇന്ത്യൻ ഫെലോഷിപ്പ് ചർച്ചാണ് വേദി. ഹ്യൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് ആരാധനയ്ക്കും സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും.

കേരളത്തിലെ വിവിധ ക്രൈസ്തവ സംഗീത ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാർ ചേർന്നാണ് ക്രോസ് റിവർ വോയ്‌സ് ഡാളസ് രൂപീകരിച്ചത്.

പരിചിതമായ ക്രിസ്തീയ ഗാനങ്ങളിലൂടെ ആരാധനയ്ക്കും സംഗീതാസ്വാദനത്തിനും ഒരുമിച്ച് അവസരമൊരുക്കുകയാണ് ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നം.

വേദി
Calvary Indian Fellowship Church Houston
3703 5th Street, Missouri City, TX 77459

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!