സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളെ വെറും വിവര കൈമാറ്റ മാധ്യമങ്ങളായി ഇനി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയകളുടെ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ഐടി ആക്ടിലെ 79-മത്തെ വകുപ്പില്‍ ഭേദഗതി വരുത്തി പ്ളാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്നു നിയമപരമായ സുരക്ഷ എടുത്തു കളയാനാണ് പുതിയ നീക്കം.

എക്സ്, യൂട്യൂബ്, മെറ്റ തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ നടപടി. നിലവിലെ നിയമപ്രകാരം ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല.

എന്നാല്‍ ഈ സുരക്ഷ പിന്‍വലിച്ചാല്‍ വിവാദപരമോ നിയമവിരുദ്ധമോ ആയ പോസ്റ്റുകളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നു.

സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളെ വെറും വിവര കൈമാറ്റ മാധ്യമങ്ങളായി ഇനി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അല്‍ഗോരിതങ്ങള്‍ വഴി ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കൃത്യമായ പങ്കുണ്ട്.

അതിനാല്‍ ഉപഭേക്താക്കള്‍ കാണുന്ന ഉള്ളടക്കങ്ങള്‍ എന്തായിരിക്കണമെന്ന് സജീവമായി തീരുമാനിക്കുന്ന ഈ കമ്പനികള്‍ക്ക് നിയമപരമായ ഉത്തരവാദിത്വമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!