ക്രിസ്തുമസ് സീസണില്‍ സുവിശേഷം പങ്കിടുന്നതിനായി 5 ലക്ഷം ക്രിസ്ത്യാനികളെ അണി നിരത്തുന്നു
ലണ്ടന്‍: വരുന്ന ക്രിസ്തുമസ് സീസണില്‍ യു.കെ.യിലുടനീളമുള്ള അഞ്ച് ദശലക്ഷം ആളുകളുമായി സുവിശേഷം പങ്കുവെയ്ക്കുന്നതിന് അര ദശലക്ഷം ക്രിസ്ത്യാനികളെ അണി നിരത്താന്‍ ഷൈന്‍ യുവര്‍ ലൈറ്റ് ലക്ഷ്യമിടുന്നു.
ഇതിനായി രണ്ടായിരത്തിലധികം ചര്‍ച്ചുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.
ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള വാരാന്ത്യത്തിലാണ് പ്രധാന കാമ്പെയ്ന്‍ നടക്കുക. എന്നാല്‍ ആഗമന ഞായറാഴ്ച മുതല്‍ ക്രിസ്തുമസ് ദിനം വരെയുള്ള എല്ലാ വഴികളിലും ചര്‍ച്ചുകള്‍ക്ക് ഔട്ട്റീച്ച് പരിപാടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
തടവുകാര്‍, ഏകാന്തതയോ ഭവനരാഹിത്യമോ അനുഭവിക്കുന്നവര്‍ മുതലായ സമൂഹങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്നതാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ നാല് വര്‍ഷത്തിലേക്ക് കടക്കുന്ന കാമ്പെയ്ന്‍ വിജയകരമാക്കുവാന്‍ എല്ലാ ക്രൈസ്തവ സഭകളുടെയും മിഷന്‍ സംഘടനകളുടെയും സഹകരണം തേടുകയാണ് സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.