കുരിശു മരണത്തിനുശേഷം യേശുവിനെ ദൈവമായി വാഴ്ത്തിയെന്ന് ഗവേഷകര്‍
കുരിശു മരണത്തിനു ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഒരു റോമന്‍ ചക്രവര്‍ത്തി യേശുവിനെ ദൈവമായി അംഗീകരിക്കാന്‍ ശ്രമിച്ചുവെന്ന് രേഖപ്പെടുത്തിയ എഴുത്തുകള്‍ ചര്‍ച്ചയാകുന്നു.
ഗവേഷകനായ ലൂയിഗി സിറ്റോ അക്വിറ്റാസ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പിയര്‍ റിവ്യൂഡ് വിശകലനമാണ് വാര്‍ത്തയായത്.
ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് പലസ്തീനില്‍നിന്ന് തിബരീസ് ചക്രവര്‍ത്തിക്ക് റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹത്തെ യേശുവിനെ ഒരു ദൈവമായി അംഗീകരിക്കുന്നതിനെ പിന്തുണച്ചതായും അവകാശപ്പെട്ടു.
ക്രിസ്ത്യന്‍ പണ്ഡിതനായ തെര്‍ത്തുല്യനാണ് ഇതിന്റെ കേന്ദ്ര സ്രോതസ്സ്.
പക്ഷെ റോമന്‍ സെനറ്റ് ആ പ്രഖ്യാപനം തള്ളിക്കളഞ്ഞു. യേശു ക്രൂശിക്കപ്പെടുന്നതിനു ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷമാണ് എഡി 35-ല്‍ സെനറ്റ് ചര്‍ച്ച നടത്തിയതെന്ന് പഠനം സ്ഥാപിക്കുന്നു.
എന്നാല്‍ തെര്‍ത്തുല്യന്‍ തന്റെ വിവരണം എഴുതിയത് 150 വര്‍ഷത്തിനു ശേഷമത്രെ. ഇതിനു പിന്നിലെ കഥ യേശുവിന്റെ അനുയായികളെ അംഗീകരിക്കുന്നത് യഹൂദ്യയിലെ മതപരമായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഉയര്‍ന്നു വരുന്ന ക്രിസ്തു മതത്തെ റോമന്‍ സംരക്ഷണത്തിനും മേല്‍നോട്ടത്തിനും കീഴില്‍ കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമായി തിബരീസ് കണ്ടിരിക്കാമെന്നാണ് സീറ്റോ അഭിപ്രായപ്പെടുന്നത്.
എന്നുവെച്ചാല്‍ ചക്രവര്‍ത്തി വ്യക്തിപരമായ ഒരു ക്രിസ്ത്യാനിയായി എന്നതിന്റെ തെളിവായല്ല മറിച്ച് സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ഒരു രാഷ്ട്രീയ തന്ത്രമായിട്ടാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത നിര്‍ദ്ദേശത്തെ വ്യാഖ്യാനിച്ചത്.
എഡി 14 മുതല്‍ 37 വരെ തിബെരീസ് റോമന്‍ സാമ്രാജ്യം ഭരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.