ഹമാസ് തുരങ്കങ്ങളില്‍ 1000 ഹ്യുമനോയിഡ് റോബോട്ടുകളെ വിന്യസിക്കാന്‍ യിസ്രായേല്‍ നീക്കം
യെരുശലേം: ഗാസ മുനമ്പിനു താഴെയുള്ള ഹമാസിന്റെ തുരങ്കങ്ങളില്‍ 1000 ഹ്യുമനോയിഡ് റോബോട്ടുകളെ വിന്യസിക്കുവാന്‍ ഒരു അമേരിക്കന്‍ പ്രതിരോധ സാങ്കേതിക കമ്പനിയുമായി യിസ്രായേല്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.
മാരകമായ ഭൂഗര്‍ഭ ഭീഷണികളില്‍നിന്ന് യിസ്രായേല്‍ സൈനികരെ സംരക്ഷിക്കുന്നതിനായി രൂപ കല്‍പ്പന ചെയ്ത ഒരു പുതിയ തലമുറ സ്വയം ഭരണ യുദ്ധതന്ത്രം അവതരിപ്പിക്കാനാണ് നീക്കം.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ പിന്തുണയുള്ള യു.എസ്. റോബോട്ടിക്സ് കമ്പനിയായ ഫൌണ്ടേഷന്‍ ഫ്യൂച്ചര്‍ ഇന്‍ഡസ്ട്രീസ് യിസ്രായേല്‍ പ്രതിരോധ സേനയ്ക്ക് ഫാന്റം എംകോ റോബോട്ടുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 15,000 ഡോളര്‍ വില വരുന്ന ഹ്യുമനോയിഡ് മെഷീനുകള്‍, ട്രിപ് വയറുകള്‍ കണ്ടെത്തുന്നതിനും, ബൂബി ട്രാപ്പുകള്‍ തിരിച്ചറിയുന്നതിനും നിര്‍ജ്ജീവമാക്കുന്നതിനും, രഹസ്യാന്വേഷണം നടത്തുന്നതിനും, ശത്രു പോരാളികളെ നേരിടുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.