'പിഴയടയ്ക്കാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു': ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പോലീസ്

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തുടര്‍ന്ന് പിഴ അടയ്ക്കുവാനെന്ന വ്യാജേന ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍ സിവിപി, ഒടിപി എന്നിവ നല്‍കാന്‍ ആവശ്യപ്പെടുന്നു.

'പിഴയടയ്ക്കാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു': ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പോലീസ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴയുണ്ടെന്നും പണമടയ്ക്കാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് മൊബൈള്‍ ഫോണുകളിലേക്ക് മോട്ടോര്‍ ഹാവന വകുപ്പിന്റെ പേരില്‍ വ്യാജ എസ്എംഎസ് അയച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ കേരളാ പോലീസിന്റെ മുന്നറിയിപ്പ്.

വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാണ് തട്ടിപ്പുകാര്‍ സന്ദേശം അയയ്ക്കുന്നത്.

ട്രാഫിക് നിയമ ലംഘനം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പഴയടയ്ക്കാന്‍ സന്ദേശത്തോടൊപ്പമുള്ള ലിങ്ക് ഉപയോഗിക്കണമെന്നും ആണ് അറിയിക്കുന്നത്.

സന്ദേശത്തിലെ റഫറന്‍സ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്.

ലിങ്കില്‍ ക്ളിക്ക് ചെയ്യുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിന് സമാനമായ വ്യാജ പേജിലാണ് ഉപഭോക്താക്കള്‍ എത്തുന്നത്.

തുടര്‍ന്ന് പിഴ അടയ്ക്കുവാനെന്ന വ്യാജേന ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍ സിവിപി, ഒടിപി എന്നിവ നല്‍കാന്‍ ആവശ്യപ്പെടുന്നു.

ഈ വിവരങ്ങള്‍ ശേഖരിച്ച് ബാങ്ക് അക്കൌണ്ടുകളില്‍നിന്നും പണം തട്ടുകയാണ് രീതി.

അപരിചിതമായ എസ്എംഎസുകളിലോ ലിങ്കുകളിലോ ക്ളിക്ക് ചെയ്ത് പിഴ അടയ്ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!