ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി

ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി
ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി 'ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്' (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി.

നവംബർ 15-ന് ഫിലദൽഫ്യ പെന്തക്കോസ്തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉളളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

പുതിയ വേദിയുടെ കാഴ്ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവ യെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.

ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!