ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് തിരുവെഴുത്ത് എത്തിച്ച സുവിശേഷകന്‍ ബോബ് ഹോഡ്കിന്‍സ് നിത്യതയില്‍
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് തിരുവെഴുത്ത് എത്തിച്ച ക്രിസ്ത്യന്‍ മിനിസ്ട്രിയായ വണ്‍ ഹോപ്പ് സ്ഥാപിച്ച അമേരിക്കന്‍ സുവിശേഷകനും മിഷണറിയുമായ ബോബ് ഹോഡ്കിന്‍സ് നവംബര്‍ 14-ന് അന്തരിച്ചു. അദ്ദേഹത്തിനു 90 വയസ്സായിരുന്നു.
ഹോഡ്കിന്‍സിന് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നുവെന്നും മരണം വരെ അദ്ദേഹം ഗോസിപ്പുകളില്‍നിന്നും മുക്തനും മാനസികമായി സന്തുഷ്ടനുമായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
എല്‍സാല്‍വഡോറിലെ വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണ പ്രകാരം 1987-ല്‍ കുട്ടികളുടെ തിരുവെഴുത്ത് ശുശ്രൂഷയായ വണ്‍ ഹോപ്പ് സ്ഥാപിച്ചു.
ഒക്ളഹോമയിലെ പോങ്കയില്‍ ജനിച്ച ഹോഡ്കിന്‍സ് 1943-ല്‍ 7 വയസ്സുള്ളപ്പോള്‍ പ്രസംഗിക്കാന്‍ തുടങ്ങി. ഒരു ബാല സുവിശേഷകനായി യു.എസില്‍ പര്യടനം നടത്തി.
1953-ല്‍ 17-ാമത്തെ വയസ്സില്‍ ബ്രിട്ടീഷ് ഗയാനയിലേക്ക് പോയി. അവിടെ ഒരു സ്റ്റേഡിയത്തില്‍ 20,000 ആളുകളോട് പ്രസംഗിച്ചു. അങ്ങനെ രാജ്യത്ത് ഒരു അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച് സഭയും പ്രസ്ഥാനവും സ്ഥാപിക്കാനിടയായി.
തുടര്‍ന്ന് ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ സുവിശേഷ പ്രചാരകനായി. നാല് സുവിശേഷങ്ങളില്‍ നിന്ന് യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരൊറ്റ വിവരണമായ എല്‍ലാബ്രോഡി വിഡ (ജീവിത പുസ്തകം) ഹോഡ്കിന്‍സ് നിര്‍മ്മിച്ചു.
1987-ല്‍ എല്‍സാല്‍വഡോറിലെ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും ആദ്യത്തെ 968,000 കോപ്പികള്‍ നല്‍കി. 1970-കളുടെ തുടക്കത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് താമസം മാറുകയും ഭാര്യ ഹേസലിനൊപ്പം മുസ്ളീങ്ങളിലേക്ക് എത്തിച്ചേരാനായി ലെബനനിലെ ബെയ്റൂട്ടില്‍ ഒരു കേന്ദ്രം സ്ഥാപിച്ചു.
അവിടെ അദ്ദേഹം ജീവിത ചരിത്രത്തില്‍ കാസറ്റ് ചര്‍ച്ച് എന്ന പേരില്‍ ഒരു മിനിസ്ട്രി തുടങ്ങി. 26 രാജ്യങ്ങളിലായി 4,00,000 ത്തിലധികം ശ്രോതാക്കള്‍ക്ക് റെക്കോര്‍ഡ് ചെയ്ത അറബി പ്രഭാഷണങ്ങള്‍ വിതരണം ചെയ്തു.
കുട്ടികള്‍ക്കിടയില്‍ സുവിശേഷം എത്തിക്കാനായി വണ്‍ ഹോപ്പ് സ്ഥാപിച്ച് ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയായി മാറി. നിരവധി ക്രിസ്ത്യന്‍ പുസ്തകങ്ങളുടെ രചയിതാവാണ് ഹോഡ്കിന്‍സ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.