യുദ്ധം തുടങ്ങിയതു മുതല്‍ യുക്രൈനില്‍ പ്രൊട്ടസ്റ്റന്റ് സുവിശേഷ സഭകള്‍ വളര്‍ച്ചയില്‍
ക്വീവ്: റഷ്യയുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ സംഘര്‍ഷ മേഖലകളിലെ യുക്രൈന്‍ പ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്റ് സുവിശേഷ വിഹിത സഭകള്‍ വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്.
റാസ്യംകോവ് സെന്ററില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം പ്രൊട്ടസ്റ്റന്റ് സുവിശേഷ സഭകളിലെ സ്വയം തിരിച്ചറിഞ്ഞ അംഗങ്ങളുടെ ശതമാനം 2023-ല്‍ 1.4 ശതമാനത്തില്‍നിന്ന് 2025-ല്‍ 2.6 ശതമാനമായി വര്‍ദ്ധിച്ചതായി ഇവാഞ്ചലിക്കല്‍ ഫോക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023-ല്‍ യുക്രേനിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 4,618 സാനാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ മുന്‍ നിര പ്രദേശങ്ങളിലാണ് കൂടുതല്‍ താല്‍പ്പര്യം പ്രകടമായത്.
അതുപോലെ 2022-ലെ അധിനിവേശത്തിനുശേഷമുള്ള ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ 10,000 ത്തിലധികം ആളുകള്‍ സ്നാനമേറ്റതായി യുക്രേനിയന്‍ ബാപ്റ്റിസ്റ്റുകള്‍ പറഞ്ഞു. ഈ കാലയളവില്‍ 80 പുതിയ ചര്‍ച്ചുകള്‍ സ്ഥാപിക്കപ്പെട്ടു.
ഇത്തരം ദുഷ്ക്കരമായ സാഹചര്യങ്ങളില്‍ സഭകള്‍ വളരാന്‍ കാരണമായ പൊതു ഘടകങ്ങളെ പരിശോധിച്ചപ്പോള്‍ ഒരു സഭാ നേതാവിന്റെയോ പാസ്റ്ററുടെയോ പ്രസംഗങ്ങളോ സാമ്പത്തികം നന്നായി കൈകാര്യം ചെയ്യാനുള്ള പാടവമോ അപകടമോ വിഭവങ്ങളുടെ അഭാവമോ ഉള്ള സാഹചര്യങ്ങളില്‍ ഒരു സഭാ നേതാവിന്റെ തീരുമാനം ജീവിതത്തെയോ മരണത്തെയോ അര്‍ത്ഥമാക്കിയേക്കാം.
സഭയുടെ പരിപാടികള്‍ക്കു വേണ്ടിയല്ല ക്രിസ്തു മരിച്ചത്.... അവന്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് മരിച്ചത്.... ആളുകള്‍ സഭയില്‍ തുടരുകയും അവര്‍ മറ്റ് സുഹൃത്തുക്കളെ കൂടെ കൊണ്ടുവരികയും ചെയ്യുന്നു എന്ന് ഒരു വ്യക്തി സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.