പക്ഷാഘാതത്തിന് ഓരോ മിനിറ്റും വിലപ്പെട്ടത്: ലക്ഷണങ്ങള്‍ തിരിച്ചറിയാം
സ്ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഏതു നിമിഷവും സംഭവിക്കാവുന്നതാണ്. പക്ഷാഘാതമുണ്ടായി ഓരോ മിനിറ്റും വളരെ വിലപ്പെട്ടതാണ്.
അതിനാല്‍ ധ്രുതഗതിയില്‍ ചികിത്സ തേടുന്നതാണ് ഉത്തമം. തലച്ചോറിലേക്കുള്ള രക്തയോട്ടം രക്തക്കട്ട മൂലം തടസ്സപ്പെടുകയോ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്.
ആദ്യത്തേത് ഇസ്റ്റിമിക് സ്ട്രോക്കെന്നും രണ്ടാമത്തേത് ഹെമറാജിക് സ്ട്രോക്കെന്നും അറിയപ്പെടുന്നു.
രക്തവും ഓക്സിജനും ലഭിക്കാതെ വരുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും അവ നശിക്കുകയും ചെയ്യുന്നു.
ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ഏകദേശം 19 ലക്ഷം മസ്തിഷ്ക കോശങ്ങള്‍ നശിക്കാം. അതിനാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അതിവേഗം രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടതാണ്.
മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, ചിരിക്കുമ്പോള്‍ മുഖത്തിന് അസമത്വം അനുഭവപ്പെടുക, ഒരു കൈക്കോ, കാലിനോ പെട്ടെന്ന് ബലക്കുറവുണ്ടാവുക, കൈ ഉയര്‍ത്താന്‍ കഴിയാതെ വരിക,
സംസാരം കുഴയുക, വാക്കുകള്‍ വ്യക്തമാകാതെ വരിക, മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയാതെ വരിക ഈ ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ വേഗത്തില്‍ത്തന്നെ അടിയന്തിര ചികിത്സ തേടുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.