ക്രൈസ്തവ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ സംഘത്തെ യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ചു
റമള്ള: പലസ്തീന്‍ പ്രദേശത്തെ ക്രിസ്ത്യന്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ എത്തിയ യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികളെ കുടിയേറ്റക്കാരായ യഹൂദര്‍ ആക്രമിച്ചു.
വെസ്റ്റ് ബാങ്കില്‍ റമള്ളയ്ക്കു സമീപം തായ്ബെ ഗ്രാമത്തില്‍ ശനിയാഴ്ചയുണ്ടായ സംഭവത്തില്‍ കത്തോലിക്കാ സഭ, ബെല്‍ജിയം, ഫ്രാന്‍സ്, പോളണ്ട് പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമിക്കപ്പെട്ടത്.
ഒലിവ് വിളവെടുപ്പിനിടെ പലസ്തീനികള്‍ അധിനിവേശ യഹൂദരുടെ ആക്രമണത്തിനു ഇരയാകുന്നതു സംബന്ധിച്ച വാര്‍ത്തകളുടെ സത്യാവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു യൂറോപ്യന്‍ സംഘം എത്തിയത്.
ടമുഖം മൂടി ധരിച്ച യഹൂദ അക്രമികള്‍ സംഘത്തിന്റെ വാഹന വ്യൂഹം തടഞ്ഞു. ബെല്‍ജിയം കോണ്‍സല്‍ ജനറല്‍, ഫ്രാന്‍സിലെ ഒരു മേയര്‍ എന്നിവര്‍ ആക്രമിക്കപ്പെട്ടു.
വാഹനത്തിന്റെ ചില്ല് തകര്‍ത്തു. 75 വയസുള്ള മേയറെ ഇരുമ്പ് വടിക്ക് അടിച്ചു താഴെയിട്ടു. സംഭവത്തില്‍ ബെല്‍ജിയം സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യിസ്രായേലി സേന അറിയിച്ചു.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് സംഭവത്തിന്റെ സത്യാവസ്ഥയില്‍ സംശയം പ്രകടിപ്പിക്കുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.