കാന്‍സര്‍ രോഗി ആന്റാര്‍ട്ടിക്കയില്‍ പോയി മടങ്ങിയപ്പോള്‍ ട്യൂമര്‍ ചുരുങ്ങിയതായി അനുഭവം
കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വരൂപിച്ച സമ്പാദ്യവുമായി അന്റാര്‍ട്ടിക്കയിലേക്ക് ഉല്ലാസ യാത്ര നടത്തിയ 67 കാരി നാട്ടിലെത്തിയപ്പോള്‍ ട്യൂമര്‍ ചുരുങ്ങിയതായി അനുഭവം പങ്കുവെച്ചു.
ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍നിന്നുള്ള അമച്വര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ വാംഗ് യിംഗ് ആണ് അതിജീവനത്തിന്റെ കഥ പറയുന്നത്.
2013-ല്‍ വിരമിക്കലിന് തൊട്ടുമുമ്പ് തൈറോയിഡ് കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രീയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശസ്ത്രക്രീയയ്ക്കു വിധേയയാകുന്നതിനു പകരം ജീവിതത്തിന്റെ അവസാനഘട്ടമാണെന്നു കരുതി ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ആന്റാര്‍ട്ടിക്കാ സന്ദര്‍ശനത്തിനും പെന്‍ഗ്വിനുകളെ ക്യാമറയില്‍ പകര്‍ത്താനുമായി വാംഗ് തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരം തന്റെ കൈവശമുള്ള പണവും അമ്മയുടെ സഹായിയും ചേര്‍ന്നാണ് 1,50,000 യുവാന്‍ (ഏകദേശം 21.05 ലക്ഷം രൂപ) ചിലവാക്കി ഒരു മാസത്തെ അന്റാര്‍ട്ടിക്കാ യാത്ര നടത്തിയത്.
മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും മണിക്കൂറുകളോളം പുറത്തുനിന്ന് അവര്‍ ആഗ്രഹിച്ച പെന്‍ഗ്വിന്‍ കൂട്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി.
നാട്ടില്‍ ചിരിച്ചെത്തി നടത്തിയ വൈദ്യ പരിശോധനയിലാണ് ഒരു മാസം മുമ്പുണ്ടായതിനേക്കാള്‍ ട്യൂമര്‍ വലുപ്പം കുറഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തല്‍ക്കാലം ശസ്ത്രക്രീയയുടെ ആവശ്യമില്ലെന്നും ആരോഗ്യ നില നിരീക്ഷിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഈ അത്ഭുത സംഭവം തനിക്ക് ഒരു പുതിയ ഇന്മേഷമുണ്ടാക്കിയതായും പിന്നീട് ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ഇടയാക്കി.
സന്തോഷകരമായ മാനസീകാവസ്ഥയാണ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു പിന്നിലെ കാര്യമെന്ന് തന്റെ അനുഭവം പങ്കുവെച്ച് വാംഗ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ