നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍

നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍
നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അതേ സമയം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും എടുത്തു പറഞ്ഞു

നിയമപരമായ കുടിയേറ്റ പാതകള്‍ തുറക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് സുവിശേഷ, കത്തോലിക്കാ നേതാക്കള്‍

ദീര്‍ഘകാലമായി കുടിയേറ്റക്കാരായ താമസക്കാര്‍ക്ക് നിയമപരമായ വഴികള്‍ തുറക്കണമെന്ന് യു.എസിലെ പ്രധാന സുവിശേഷ സംഘടനയുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും മൈഗ്രഷന്‍ കമ്മറ്റിയുടെയും തലവന്മാര്‍ സംയുക്ത പ്രസ്താവനയില്‍ യു.എസ്. കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചു.

അതേ സമയം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും എടുത്തു പറഞ്ഞു.

കുടിയേറ്റ സംവാദത്തില്‍ ക്രിസ്ത്യന്‍ കാരുണ്യത്തിനു ഒരു ആഹ്വാനം എന്ന പേരിലുള്ള പ്രസ്താവന ബുധനാഴ്ച കുടിയേറ്റത്തെക്കുറിച്ചുള്ള ഇവാഞ്ചലിക്കല്‍ കാത്തലിക് സംഭാഷണത്തിന്റെ സഹ അദ്ധ്യക്ഷന്മാരായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍സിന്റെ പ്രസിഡന്റ് റവ. വാള്‍ട്ടര്‍ കിമ്മും

യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ മൈഗ്രേഷന്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനായ ടെക്സാസിലെ ബിഷപ്പ് ബ്രെന്‍ഡന്‍ കഹിലും ചേര്‍ന്ന് പുറത്തിറക്കി.

തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള അഞ്ച് പേജുള്ള ഈ പ്രസ്താവനയില്‍ ഉല്‍പ്പത്തി 1:27, 2:24, റോമര്‍ 13:1-7, റോമര്‍ 13 വാക്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രസ്താവന തയ്യാറാക്കിയത്.

വിദേശിയെ സ്നേഹിക്കുക എന്ന പഴയ നിയമ കല്‍പ്പനകള്‍, നല്ല ശമര്യാക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ, രൂത്തിന്റെ കഥ എന്നിവയും ഉദ്ധരിച്ചിട്ടുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!