ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ ധരംജയ്ഗഡിന് സമീപം കാർ മറിഞ്ഞ് 78 കാരിയായ കന്യാസ്ത്രീ മരിച്ചു.
സംഭവത്തിൽ നാല് കന്യാസ്ത്രീകളും മറ്റൊരു സ്ത്രീയും ഡ്രൈവറും ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു.ബിലാസ്പൂരിൽ നിന്ന് അംബികാപൂരിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച കാർ ഇന്നലെ രാവിലെ 10 മണിയോടെ ധരംജയ്ഗഡിന് സമീപം വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
രാവിലെ 6 മണിയോടെയാണ് ഇവർ ബിലാസ്പൂരിൽ നിന്ന് യാത്ര തിരിച്ചതെന്ന് പൊലീസ് അറിയിച്ചു.അപകടത്തിൽ ബിലാസ്പൂർ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റർ ആഗ്നസ് ഡേവിഡ് ആണ് മരണപ്പെട്ടത്.
വിരമിച്ചശേഷവും സ്കൂൾ അങ്കണത്തിൽ താമസിച്ച് അക്കൗണ്ടുകൾ നോക്കി നടത്തിവരികയായിരുന്നു അവർ.
വാഹനത്തിലുണ്ടായിരുന്ന സന്ദനിൽ, ബിനിയാലിൻ ഫിലിപ്പ്, ജസീന്ത , സെലസ്റ്റിൻ ടോപ്പോ എന്നിവർക്കും ഡ്രൈവർ നവാൽ ചന്ദ്രക്കർ എന്നിവർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ ധരംജയ്ഗഡ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ധരംജയ്ഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.