ഐ പി സി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്തു പരിശോധന ഇന്ന് വിജയകരമായി പൂർത്തിയാക്കി.
ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്ത്പരിശോധന 2026 ഒക്ടോബർ 20ന് കുമ്പനാട് ഹെബ്രോൻ പുരത്ത് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ പി കുര്യൻ ഉദ്ഘാടനം ചെയ്തു പാസ്റ്റർ ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ ബ്രദർ ഫിന്നി പി മാത്യു,, പാസ്റ്റർ ടി. എ തോമസ് വടക്കഞ്ചേരിയും പ്രസംഗിച്ചു.
5 സ്റ്റേജുകളിലായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നായി 503 വിദ്യാർത്ഥികളും118 അധ്യാപകരും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കൊട്ടാരക്കര മേഖല ഒന്നാം സ്ഥാനവും,പത്തനംതിട്ട രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി പ്രിസ്ക്കില്ല സൈമൺ, അക്‌സാ മറിയം ജേക്കബ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സംസ്ഥാന ഭാരവാഹികളായ സണ്ണി എബ്രഹാം, തോമസ് ജോർജ് കട്ടപ്പന, റോയ് ആന്റണി ഡോ.സിനോജ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും, പ്രത്യേക സമ്മാനങ്ങളും 103-0 മത് ഐപിസി ജനറൽ കൺവെൻഷനോട് അനുബന്ധിച്ചു ഹെബ്രോൻപുരത്തു നടക്കുന്ന സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള പ്രാദേശിക സഭകളിൽ നിന്നായി 16188 വിദ്യാർത്ഥികളും 5067 അധ്യാപകരും 10 മേഖല സമിതികളും 81 സെൻട്രൽ ഭരണസമിതികളും അസോസിയേഷന്റെ കീഴിൽ ഉണ്ട്
ഈ വർഷത്തെ വാർഷിക പരീക്ഷകൾ നവംബർ 8 നും മെറിറ്റ് പരീക്ഷ ഡിസംബർ 24 നടക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ