ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ മുളക്കുഴയിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല ഓവറോൾ ചാമ്പ്യന്മാരായി.
ചരിത്രത്തിലാദ്യമായാണ് തിരുവനന്തപുരം മേഖല ഈ നേട്ടം സ്വന്തമാക്കുന്നത്. തിരുവല്ല മേഖല രണ്ടാം സ്ഥാനവും എറണാകുളം മേഖല മൂന്നാം സ്ഥാനവും നേടി.
സെന്റർ വിഭാഗത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ആലുവ ഫെയ്ത്ത് സിറ്റിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത മത്സരങ്ങളിൽ സബ് ജൂനിയർ വിഭാഗത്തിൽ ചെന്നൈ ക്രോപറ്റ് സഭയിലെ ജെനോ ജോനാസ് ഷിന്റോയും ജൂനിയർ വിഭാഗത്തിൽ ആലുവ ഫെയ്ത്ത് സിറ്റിയിലെ ഹനിറ്റാ റിഷോയും ജേതാക്കളായി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ തിരുവനന്തപുരം പട്ടം സഭയിലെ ഏബൽ ജോൺ ശമുവേലും പള്ളിപ്പാട്, തിരുവല്ലയിലെ ഷാരോൻ കുര്യൻ ശമുവേലും ചാമ്പ്യൻമാരായി.
സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സജി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് പരിപാടിയുടെ ക്രമീകരണങ്ങൾ നിർവഹിച്ചു. പാസ്റ്റർ സാബു പി. ചാണ്ടി കൺവീനറായും ബ്രദർ ജിനോ വർഗീസ് ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു.
കുട്ടികളുടെയും കൗമാരക്കാരുടെയും കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആത്മീയവും സർഗാത്മകവുമായ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും താലന്ത് പരിശോധന വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.