കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സ്‌കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ അപകടം.

സ്‌കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

മീനടം വട്ടക്കാവുങ്കൽ തോമസ് (കൊച്ചുമോൻ) ൻ്റെ മകൾ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.

ഇരു വാഹനങ്ങളും ഒരേ ദിശയിൽ പോകുകയായിരുന്നു.

രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!