പാരീസ് വളരെ വേഗം ഒരു മുസ്ളീം നഗരമാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ഫ്രാന്‍സിലെ അക്രമാസക്തമായ കലാപങ്ങളില്‍ പ്രതികരിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് വളരെ വേഗം ഒരു മുസ്ളീം നഗരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച ഫ്രാന്‍സില്‍ നടന്ന അക്രമാസക്തമായ കലാപത്തെക്കുറിച്ച് പരമര്‍ശിച്ച അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നയങ്ങളെ വിമര്‍ശിച്ചു.
റാഡിക്കല്‍ ഇസ്ളാമിന്റെ ഉയര്‍ച്ചയെക്കുറിച്ച് വളരെ മുമ്പുതന്നെ ഫ്രഞ്ച് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രാജ്യത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ മാക്രോണ്‍ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
വളരെക്കാലം മുമ്പ് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഫ്രാന്‍സില്‍ നിങ്ങള്‍ ഒരു വലിയ തെറ്റ് ചെയ്യുകയാണ്.
ലോകത്തിലെ എല്ലാവരേയും അകത്തേക്കു വരാന്‍ നിങ്ങള്‍ അനുവദിക്കുന്നു. ട്രംപ് പറഞ്ഞു.
പാരീസ് വളരെ വേഗം ഒരു മുസ്ളീം നഗരമാകാന്‍ പോകുന്നു. അതല്ല കരാര്‍..... ഞാന്‍ മാക്രോണിനോട് നിങ്ങള്‍ നിങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് പറഞ്ഞു.
ഞങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തില്ല.... ട്രംപ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.