ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.

ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.

ഡിസം.2 ന് ബുധനാഴ്ച ആരംഭിക്കുന്ന കൺവൻഷൻ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ വി.ജെ തോമസ് ഉൽഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ തോമസ് കുമളി, വൈസ് പ്രസിഡൻ്റന്മരായ പാസ്റ്റർ റോയി ചെറിയാൻ, പാസ്റ്റർ എം.ഡി ശാമുവേൽ, പാസ്റ്റർ ജോൺ വി ജേക്കബ് (മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ പി.വി ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി),

പാസ്റ്റർ ജോസ് ജോസഫ് (മാനേജിംഗ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ സാം കെ ജേക്കബ് (മാനേജിംഗ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ കെ വി ദാനീയേൽകുട്ടി (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ റ്റി. സി ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), ജേക്കബ് വർഗീസ് (ട്രഷറാർ) എന്നിവർ പ്രസംഗിക്കും.

കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള കൃപാ വരപ്രാപ്തരായ മറ്റു കർത്തൃദാസന്മാരും പ്രസംഗിക്കും.

ബൈബിൾ സ്റ്റഡി, ധ്യാനയോഗങ്ങൾ, മിഷൻ സമ്മേളനം, പാസ്റ്റേഴ്സ് കോൺഫറൻസ്, കാത്തിരിപ്പ് യോഗം, സിഇഎം - സൺഡേസ്കൂൾ സംയുക്ത സമ്മേളനം, ഇവാൻജിലിസം ബോർഡ് മീറ്റിങ്ങ്, റൈറ്റേഴ്സ് ഫോറം സമ്മേളനം, വനിതാ സമ്മേളനം, സ്നാന ശുശ്രൂഷ, എന്നിവയും ഡിസം. 6ന് പൊതുസഭായോഗവും കർത്തൃമേശയും നടക്കും. ശാരോൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ പ്രവർത്തിക്കും.

പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ. പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമുവേൽ, പാസ്റ്റർ രാജീവ്‌ ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം. ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്.

അറേഞ്ച്മെന്റ്സ്: പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്. ഫുഡ്‌: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്. മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്.

ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്. അക്കോമോഡേഷൻ: പാസ്റ്റർ പി എ അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട. വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി വി ജോൺസൻ.

വോളന്റീർസ്: പാസ്റ്റർ എം ജി മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്. തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!